ജൂനിയര്‍ എന്‍ടിആര്‍, പ്രശാന്ത് നീല്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2026 ജനുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. നിര്‍മാതാക്കളായ മൈത്രി മൂവീസാണ് ഇക്കാര്യം അറിയിച്ചത്. എന്‍ടിആര്‍ 31 എന്നാണ് ചിത്രത്തിന് നിലവില്‍ ഇട്ടിരിക്കുന്ന പേര്.
അതേസമയം ദേവരയാണ് ജൂനിയര്‍ എന്‍ടിആറിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.