ജുറാസിക് വേള്‍ഡ് റീബർത്ത് Source : X
MOVIES

"ഈ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല"; ഇന്ത്യയില്‍ 100 കോടി കടന്ന് 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്'

ജൂലൈ 4നാണ് 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്' തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ് ചിത്രം 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്' ബോക്‌സ് ഓഫീസില്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തി. യൂണിവേഴ്‌സല്‍ പികചേഴ്‌സ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. "ഈ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല", എന്ന ടാഗ്‌ലൈനോടു കൂടിയാണ് എക്‌സില്‍ ഈ വാര്‍ത്ത പങ്കുവെച്ചത്.

റിലീസ് ചെയ്ത ആഴ്ച്ചയില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 49.3 കോടി നേടിയിരുന്നു. 2025ല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമായി 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്' മാറി.

ചിത്രത്തില്‍ സ്‌കാര്‍ലെറ്റ് ജൊവാന്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രം. സോറാ ബെനറ്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ജോനാഥന്‍ ബെയ്‌ലി, മഹെര്‍ഷല അലി എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഗാരത് എഡ്വേര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1993ല്‍ പുറത്തിറങ്ങിയ 'ജുറാസിക് പാര്‍ക്ക് ' ആദ്യഭാഗം എഴുതിയ ഡേവിഡ് കോപ്പാണ് പുതിയ ചിത്രവും എഴുതിയിരിക്കുന്നത്.

ജൂലൈ 4നാണ് 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്' തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദിനോസര്‍ പ്രപഞ്ചത്തോടുള്ള ആഴത്തിലുള്ള ആകര്‍ഷണം പ്രതിഫലിപ്പിക്കുന്ന 'ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്' ഇതിഹാസ ദൃശ്യങ്ങളും ആകര്‍ഷകമായ കഥപറച്ചിലും കൊണ്ടാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. 2022ല്‍ പുറത്തിറങ്ങിയ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍' ആണ് സീരിസില്‍ ഒടുവിലായി റിലീസായ ചിത്രം.

SCROLL FOR NEXT