നടൻ കാളിദാസ് ജയറാമിന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി ജയറാം. ജയറാമും പാർവതിയും ചെന്നൈയിലുള്ള സ്റ്റാലിന്റെ വസതിയിൽ എത്തിയായിരുന്നു ക്ഷണക്കത്ത് കൈമാറിയത്. ജയറാം സ്റ്റാലിന് ക്ഷണക്കത്ത് കൈമാറുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി.
ALSO READ: 'എന്റെ പിതാവും മുകുന്ദും തമ്മില്‍ സാമ്യതകളുണ്ട്'; അമരന്‍ തെരഞ്ഞെടുക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍
മോഡലിംഗ് രംഗത്തുള്ള താരിണിയാണ് കാളിദാസ് ജയറാമിന്റെ ഭാവി വധു. 2021 മിസ് യുണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണറപ്പ് കൂടിയാണ് താരിണി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
അതേസമയം, ധനുഷ് സംവിധാനം ചെയ്ത 'രായൻ' ആണ് കാളിദാസ് ജയറാം അവസാനമായി അഭിനയിച്ച ചിത്രം.