MOVIES

ബോക്സ് ഓഫീസില്‍ കല്‍ക്കി കുതിക്കുന്നു; 4 ദിവസം കൊണ്ട് കളക്ഷന്‍ 500 കോടി കടന്നു

600 കോടി മുതല്‍ മുടക്കില്‍ അഞ്ച് വര്‍ഷമെടുത്താണ് കല്‍ക്കി യൂണിവേഴ്സിലെ ആദ്യ ഭാഗം പുറത്തിറക്കിയത്.

Author : ന്യൂസ് ഡെസ്ക്

ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ കുതിപ്പുമായി കല്‍ക്കി 2898 എഡി. മിത്തും ഫിക്ഷനും ചേര്‍ന്ന ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 555 കോടി നേടിയതായി നിര്‍മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. പ്രഭാസ് നായകനായെത്തിയ സിനിമ മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 വരെ എത്തി നില്‍ക്കും വിധമാണ് സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍ , ദീപിക പദുകോണ്‍, കമല്‍ഹാസന്‍, ദിഷ പടാനി, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, മൃണാള്‍ താക്കൂര്‍, രാജമൗലി, രാംഗോപാല്‍ വര്‍മ്മ എന്നിവര്‍ അതിഥി വേഷത്തിലുമെത്തുന്നു. സന്തോഷ് നാരായണന്‍റെ സംഗീതവും അതിഗംഭീര ഗ്രാഫിക്സ് ദൃശ്യങ്ങളുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 600 കോടി മുതല്‍ മുടക്കില്‍ അഞ്ച് വര്‍ഷമെടുത്താണ് കല്‍ക്കി യൂണിവേഴ്സിലെ ആദ്യ ഭാഗം പുറത്തിറക്കിയത്.

SCROLL FOR NEXT