MOVIES

1000 കോടി ക്ലബ്ബില്‍ കല്‍ക്കി

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി 2898 എഡി

Author : ന്യൂസ് ഡെസ്ക്

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയായി. അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 'ഈ നാഴികക്കല്ല് നിങ്ങളുടെ സ്‌നേഹത്തിന്റെ ആഘോഷമാണ്. ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ നന്നായി പ്രയ്തനിച്ചു. നിങ്ങള്‍ അതിനെ ഹൃദയം കൊണ്ട് സ്വീകരിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദി', എന്ന ട്വീറ്റോട് കൂടിയാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചത്.

15 ദിവസം കൊണ്ടാണ് ചിത്രം 1000 കോടി കളക്ട് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം കല്‍ക്കി 550 കോടിയാണ് നേടിയിരിക്കുന്നത്. പ്രഭാസിന്റെ 1000 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണിത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2ാണ് ഇതിന് മുന്നെ 1000 കോടി നേടിയ പ്രഭാസ് ചിത്രം.

അമിതാഭ് ബച്ചന്‍ , ദീപിക പദുകോണ്‍, കമല്‍ഹാസന്‍, ദിഷ പടാനി, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, മൃണാള്‍ താക്കൂര്‍, രാജമൗലി, രാംഗോപാല്‍ വര്‍മ്മ എന്നിവര്‍ അതിഥി വേഷത്തിലുമെത്തുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 600 കോടി മുതല്‍ മുടക്കില്‍ അഞ്ച് വര്‍ഷമെടുത്താണ് കല്‍ക്കി യൂണിവേഴ്‌സിലെ ആദ്യ ഭാഗം പുറത്തിറക്കിയത്.

SCROLL FOR NEXT