MOVIES

പ്രഭാസിന് കൂടുതല്‍ രംഗങ്ങളുണ്ടാകും, ഷൂട്ടിംഗ് ഡിസംബറില്‍; കല്‍ക്കിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് നാഗ് അശ്വിന്‍

പ്രഭാസും ദീപിക പദുക്കോണും അഭിനയിച്ച പാന്‍-ഇന്ത്യ സയന്‍സ് ചിത്രമായ കല്‍ക്കി 2898 എഡി 2024 ജൂണിലാണ് പുറത്തിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്


കല്‍ക്കിയുടെ ഒന്നാം ഭാഗത്തിന്റെ ചരിത്ര വിജയത്തിനുശേഷം, എല്ലാവരുടെയും ഉറ്റു നോക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കാണ്. കല്‍ക്കി രണ്ടാം ഭാഗത്തിന്റെ സിനിമ ചിത്രീകരണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്നും നാഗ് അശ്വിന്‍ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ യെവഡെ സുബ്രഹ്‌മണ്യത്തിന്റെ റീ റിലീസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗ് അശ്വിന്റെ വെളിപ്പെടുത്തല്‍.

കല്‍ക്കിയുടെ ഒന്നാം ഭാഗത്തില്‍ പ്രഭാസിന്റെ രംഗങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന പരാതികള്‍ കേട്ടു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നാഗ് അശ്വിന്‍ പറഞ്ഞു. പ്രധാനമായും കര്‍ണന്റെയും അശ്വത്ഥാമാവിന്റെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചിത്രീകരണം എന്നതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഭാസും ദീപിക പദുക്കോണും അഭിനയിച്ച പാന്‍-ഇന്ത്യ സയന്‍സ് ചിത്രമായ കല്‍ക്കി 2898 എഡി 2024 ജൂണിലാണ് പുറത്തിറങ്ങിയത്. ആഗോള ബോക്സ് ഓഫീസില്‍ 1,180 കോടിയിലധികം രൂപ ചിത്രം നേടി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിനാണ്. ഈ ചിത്രത്തില്‍ ഇതിഹാസ നടനും സംവിധായകനുമായ കമല്‍ഹാസന്‍ നെഗറ്റീവ് വേഷത്തില്‍ അഭിനയിച്ചിരുന്നു. അശ്വിനി ദത്ത് നിര്‍മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം സന്തോഷ് നാരായണനാണ് ഒരുക്കിയത്.

SCROLL FOR NEXT