കമല്‍ ഹാസന്‍ 
MOVIES

ചൂരല്‍മല ദുരന്തം: 25 ലക്ഷം സംഭാവന നല്‍കി കമല്‍ ഹാസന്‍

താരങ്ങളായ വിക്രം, മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, നസ്രിയ, ജ്യോതിക, സൂര്യ, കാര്‍ത്തി, രശ്മിക മന്ദാന എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ കൈത്താങ്ങായി കമല്‍ ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയത്. ഇതിന് മുമ്പ് താരങ്ങളായ വിക്രം, മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, നസ്രിയ, ജ്യോതിക, സൂര്യ, കാര്‍ത്തി, രശ്മിക മന്ദാന എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.


അതേസമയം ദുരത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 304 ആയി. ചാലിയാറിന്റെ തീരത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചു. നാല് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ തെരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി. പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് , നാട്ടുകാര്‍, നൂറുകണക്കിന് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നത്.


SCROLL FOR NEXT