കമല്‍ഹാസന്‍, നെടുമുടി വേണു 
MOVIES

എന്റെ മനസില്‍ നെടുമുടി വേണു ഇവിടെയുള്ളതുപോലെ; ഇന്ത്യന്‍ 2 കേരള ലോഞ്ച് വേദിയില്‍ കമല്‍ഹാസന്‍

യഥാര്‍ഥത്തില്‍ നായകനായി അഭിനയിക്കേണ്ട ആളായിരുന്നു നെടുമുടി വേണു. പക്ഷെ അദ്ദേഹത്തെ ക്യാരക്ടര്‍ റോളുകളിലേക്ക് ഒതുക്കിയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Author : ന്യൂസ് ഡെസ്ക്

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഇന്ത്യന്‍ 2 ന്‍റെ കേരള ലോഞ്ച് വേദിയില്‍ അന്തരിച്ച നടന്‍ നെടുമുടി വേണുവിനെ അനുസ്മരിച്ച് കമല്‍ഹാസന്‍. തന്‍റെ അഭിനയ ജീവിതത്തില്‍ ഏറ്റവുമധികം പ്രിയപ്പെട്ട നടനാണ് നെടുമുടി. ഇവിടെ നില്‍ക്കുമ്പോള്‍ അദ്ദേഹം ഇവിടെ ഉള്ളതുപോലെ തോന്നുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. സിനിമയ്ക്ക് ഡബ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഞാനറിഞ്ഞു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അത് തോന്നുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ നായകനായി അഭിനയിക്കേണ്ട ആളായിരുന്നു നെടുമുടി വേണു . പക്ഷെ അദ്ദേഹത്തെ ക്യാരക്ടര്‍ റോളുകളിലേക്ക് ഒതുക്കിയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് നമ്മുടെ കൂടെ ഇല്ലെങ്കിലും ഇന്ത്യന്‍ 2 ഇറങ്ങിയ ശേഷം നെടുമുടി വേണു നമ്മുടെ കൂടെ എന്നും ഉണ്ടാകുമെന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞു. കടുത്ത പനി ഉണ്ടായിരുന്നപ്പോള്‍ പോലും അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആയിരുന്നുവെന്ന് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ കൃഷ്ണസ്വാമി എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരുന്നു നെടുമുടി വേണു എത്തിയത്. രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. തുടര്‍ന്ന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചും ബോഡി ഡബിളിങ് ചെയ്തുമാണ് സിനിമയിലെ ബാക്കി രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

SCROLL FOR NEXT