'തലവര'യിലെ മനം കവരുന്ന പ്രണയഗാനം പുറത്ത് 
MOVIES

'കണ്ട് കണ്ട് പൂചെണ്ട്...'; 'തലവര'യിലെ മനംകവരുന്ന പ്രണയഗാനം പുറത്ത്

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

അർജുൻ അശോകനും രേവതി ശർമയും നായകനും നായികയുമായെത്തുന്ന, മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര'യിലെ ആദ്യ ഗാനം പുറത്ത്. 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം മണികണ്ഠൻ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേർന്നാണ് പാടിയിരിക്കുന്നത്.

മുത്തുവിന്‍റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നൽകിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്. അഖിൽ അനിൽകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ.

ഏറെ രസകരമായ രീതിയിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയും അവൾക്ക് പിന്നാലെ പ്രണയം പറയാൻ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്. വ്യത്യസ്തമായ ഈണവും വരികളും ആസ്വാദകരിൽ ഒരു ഫ്രഷ്നെസ് ഫീൽ നൽകുന്നുണ്ട്.

അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കോ റുവായിസ് ഷെബിൻ ആണ് ചിത്രത്തിൻ്റെ പ്രൊഡ്യൂസർ. ഛായാഗ്രഹണം: അനിരുദ്ധ് അനീഷ് , സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT