എമര്‍ജന്‍സി ട്രെയിലര്‍ 
MOVIES

'ഇന്ത്യ ഈസ് ഇന്ദിര..ഇന്ദിര ഈസ് ഇന്ത്യ'; കങ്കണ റണൗട്ടിന്‍റെ 'എമര്‍ജന്‍സി' ട്രെയിലര്‍

കങ്കണ റണൗട്ടിന്‍റെ കഥയ്ക്ക് റിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

അടിയന്തരാവസ്ഥ കാലത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബോളിവുഡ് ചിത്രം 'എമര്‍ജന്‍സി'യുടെ ട്രെയിലര്‍ പുറത്ത്. കങ്കണാ റണൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഇന്ദിര ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നതും കങ്കണയാണ്. മലയാളി നടന്‍ വിശാഖ് നായര്‍ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലുമെത്തുന്നു. 

അനുപം ഖേര്‍, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, സതീഷ് കൗശിക്, മഹിമ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 6ന് തിയേറ്ററുകളിലെത്തും.

രാജ്യം അഭിമുഖീകരിച്ച അടിയന്തരാവസ്ഥക്കാലം, എഴുപതുകളിലെ ഇന്ത്യ-പാക് യുദ്ധം, സഞ്ജയ് ഗാന്ധിയുടെ ഖലിസ്ഥാന്‍ ഇടപെടലുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള രംഗങ്ങള്‍ ട്രെയിലറില്‍ കാണാം.

കങ്കണ റണൗട്ടിന്‍റെ കഥയ്ക്ക് റിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള തെത്സുവോ നഗാട്ട ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സിനിമയുടെ എഡിറ്റിങ് രാമേശ്വര്‍ എസ് ഭഗത് നിര്‍വഹിച്ചിരിക്കുന്നു. ജി.വി പ്രകാശ് കുമാറിന്‍റെതാണ് സംഗീതം.

SCROLL FOR NEXT