MOVIES

തമിഴകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ; ആരാധകരുടെ പ്രവചനങ്ങൾ ഫലിക്കുമോ ?

ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഓടിടി റൈറ്റ്സ് നേടിയിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

ഈ വർഷം മലയാള സിനിമ മികച്ചതായിരുന്നുവെങ്കിലും തമിഴ് സിനിമയുടെ അവസ്ഥ അതല്ലായിരുന്നു. തുടക്കത്തിൽ തമിഴിൽ റിലീസായ മിക്ക പടങ്ങളും കാണാൻ തീയേറ്ററിൽ ആളില്ലായിരുന്നു. എന്നാൽ, പിന്നീട് വർഷം പകുതിയായപ്പോഴേക്കും ഗോട്ട് പോലുള്ള ചിത്രങ്ങൾ വമ്പൻ ഹിറ്റടിച്ചു.

കങ്കുവാ എന്ന സൂര്യ ചിത്രമാണ് തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സിനിമ. ശിവയാണ് കങ്കുവ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സൂര്യ നായകനാകുന്ന കങ്കുവ 100 കോടി ക്ലബ്ബിൽ കേറുമോ എന്നാണു ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.


കങ്കുവ സിനിമയിലെ ഫയർ ഗാനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിട്ടുണ്ട് കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് നിർമാതാവ് കെ.ഇ. ജ്ഞാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഓടിടി റൈറ്റ്സ് നേടിയിട്ടുള്ളത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ പറഞ്ഞു. തങ്ങള്‍ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് കങ്കുവ ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നതെന്നും എന്നും സൂര്യ വ്യക്തമാക്കി.

SCROLL FOR NEXT