MOVIES

ഓസ്‌കാറിനായി കാന്താരയും; 201 സിനിമകളുടെ പട്ടികയില്‍ ഇടം നേടി

അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദി ഗ്രേറ്റ്' പട്ടികയിൽ ഉൾപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

മികച്ച ചിത്രത്തിനുള്ള ഓസ്‌കാറിനായുള്ള മത്സരത്തിന് അര്‍ഹത നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റര്‍ 1', അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദി ഗ്രേറ്റ്' എന്നീ സിനിമകളാണ് അക്കാദമി പുറത്തുവിട്ട 201 സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യന്‍ സിനിമകള്‍.

https://www.newsmalayalam.com/entertainment/vijay-movie-jana-nayagan-should-be-givenua-certificate-says-madras-high-court

അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പാലിച്ച് നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. അമേരിക്കയിലെ പ്രധാന 50 മാര്‍ക്കറ്റുകളില്‍ പത്തെണ്ണത്തിലെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന നിബന്ധന രണ്ട് സിനിമകളും മറികടന്നു.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോംബൗണ്ട് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജനുവരി 22 നാണ് ഓസ്‌കാറിനായുള്ള അന്തിമ പട്ടിക പുറത്തുവിടുക. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുന്നത്.

SCROLL FOR NEXT