MOVIES

ഷൂട്ടിംഗ് മൂലം വനനശീകരണം; കാന്താര നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ ചുമത്തി കര്‍ണാടക വനം വകുപ്പ്

ഋഷബ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗിന്റെ പേരില്‍ വനത്തില്‍ സ്‌പോടന വസ്തുക്കള്‍ ഉപയോഗിക്കുകയും മരം മുറിക്കുകയും ചെയ്തുവെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്


2022ലെ ബ്ലോക്ബസ്റ്ററായ കന്നട ചിത്രം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1 ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രീകരണം ആരംഭിച്ച സിനിമ നിലവില്‍ കര്‍ണാടക വന മേഖലയിലാണ് ഷൂട്ട് ചെയ്യുന്നത്. ജനുവരി 7 മുതല്‍ 25 വരെയാണ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എത്തി ഷൂട്ടിംഗ് വസ്തുക്കള്‍ വനത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വന പ്രദേശത്ത് നാശനഷ്ടടം ഉണ്ടായി. വനനശീകരണത്തിന്റെ പേരിലും അനുമതിയില്ലാതെ വനഭൂമി ഉപയോഗിച്ചതിന്റെയും പേരില്‍ കര്‍ണാടക വനം വകുപ്പ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിനെതിരെ നടപടി എടുത്തു. 50,000 രൂപ പിഴയാണ് വനം വകുപ്പ് നിര്‍മാതാക്കള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഋഷബ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗിന്റെ പേരില്‍ വനത്തില്‍ സ്‌പോടന വസ്തുക്കള്‍ ഉപയോഗിക്കുകയും മരം മുറിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സകലേഷ് പുരയിലെ വനമേഖലയില്‍ സര്‍വേ നമ്പര്‍ 131-ലാണ് കാന്താര 2 ഷൂട്ടിംഗ് നടക്കുന്നത്.

അനുമതി നല്‍കുന്നതിന് മുന്‍പ് തന്നെ ഷൂട്ടിംഗ് വസ്തുക്കള്‍ വനത്തിലെത്തിച്ചതാണ് പരാതിക്കും നടപടിക്കും കാരണമായത്. ജനുവരി 7 മുതല്‍ 25 വരെയാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ജനുവരി 3-ന് തന്നെ ചിത്രീകരണസാമഗ്രികള്‍ അണിയറ പ്രവര്‍ത്തകര്‍ വനപ്രദേശത്ത് കൊണ്ടിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.

ജനുവരി 3ന് വനം വകുപ്പ് ചിത്രീകരണ സ്ഥലത്ത് പരിശോധന നടത്തി. ജനുവരി 4ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. 'ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയും അവസാന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും. അതെ തുടര്‍ന്നായിരിക്കും ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിംഗ് തീരുമാനിക്കുക', എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

SCROLL FOR NEXT