MOVIES

'രോഹിത് ഷെട്ടി സിനിമയില്‍ കരീന ഇല്ലാത്ത അവസ്ഥ ഉണ്ടാവില്ല'; കരീന കപൂര്‍

സിംഗം എഗൈനില്‍ അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, രവി കിഷന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് താരം കരീന കപൂര്‍ നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സിനിമയായ സിംഗം എഗൈനിന്റെ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുംബൈയില്‍ വെച്ച് നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ കരീന സിനിമയെ കുറിച്ചും തന്റെ കോ സ്റ്റാര്‍ ആയ അജയ് ദേവ്ഗണ്ണിനെ കുറിച്ചും സംസാരിച്ചു. ചിത്രത്തില്‍ രാമയണത്തിലെ സീതയുടെ റെപ്രെസെന്റേഷനായാണ് കരീന എത്തുന്നത്. കൂടാതെ പുരുഷ കേന്ദ്രീകൃത കോപ്പ്‌വേഴ്‌സില്‍ അവര്‍ക്കെപ്പോഴും മികച്ച കഥാപാത്രമാണ് ലഭിക്കാറെന്നും കരീന വ്യക്തമാക്കി.

'രാമയണത്തില്‍ സീതയില്ലാത്ത ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവില്ല. അങ്ങനെ തന്നെയാണ് രോഹിത് ഷെട്ടി സിനിമയില്‍ കരീന കപൂറും. ഈ പുരുഷ കേന്ദ്രീകൃതമായ കോപ്പ്‌വേഴ്‌സില്‍ എനിക്കൊരു സ്‌പെഷ്യല്‍ റോള്‍ തന്നതിന് അജയ്ക്കും രോഹിത്തിനും നന്ദി അറിയിക്കുന്നു. ഈ സിനിമയില്‍ സീതയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പിന്നെ രോഹിതും അജയ് യും എന്നും എന്റെ പ്രിയപ്പെട്ടവരാണ്', എന്നാണ് കരീന കപൂര്‍ പറഞ്ഞത്.


അതേസമയം സിംഗം എഗൈനില്‍ അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, രവി കിഷന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ലേഡി സിംഗമായാണ് ദീപിക പദുകോണ്‍ എത്തുന്നത്. 2024 ദീപാവലിക്കാണ് ചിത്രം തിയേറ്ററിലെത്തുക. കോപ്പ് ആക്ഷന്‍ സിനിമ കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യയുമായി ക്ലാഷ് റിലീസ് ആയിരിക്കും.

SCROLL FOR NEXT