'കാട്ടാളൻ' സിനിമ 
MOVIES

"സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്!" പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി 'കാട്ടാളൻ' ടീം

നവാഗതനായ പോൾ ജോർജ് ആണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകര്‍. സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത് എന്നാണ് പ്രേക്ഷകരോട് അണിയറപ്രവർത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ പറയുന്നത് ഇപ്രകാരമാണ്: ''സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്. കാട്ടാളനിൽ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ഉണ്ട്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റിൽ കാർഡ് സമയത്തും മൂന്നാമത്തേത് എൻഡ് ക്രെഡിറ്റ്സ് പൂർണമായി അവസാനിച്ചതിന് ശേഷവുമാണ്. അതിനാൽ അവസാന നിമിഷം വരെ കാത്തിരിക്കൂ, കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല''. പെരുന്നാള്‍ റിലീസായി 28നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ' നിർമിക്കുന്നത്. ആനവേട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൽ ദുഷാര വിജയനാണ് നായിക. പാൻ ഇന്ത്യൻ താരങ്ങൾ അടക്കം വലിയൊരു താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'കാട്ടാളൻ' സിനിമ

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സിനിമയുടെ സംഗീത സംവിധാനം. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും 'കാട്ടാളനി'ൽ സംഗീതമൊരുക്കുന്നുണ്ട്.

'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കൺക്ലൂഷൻ', 'ജവാൻ', 'ബാഗി 2', 'പൊന്നിയൻ സെൽവൻ പാർട്ട് '1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. 'ഓങ്-ബാക്കി'ലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.

അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT