2024ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ഫെമിനിച്ചി ഫാത്തിമയിലെ, ഫാത്തിമയായി എത്തിയ ഷംലാ ഹംസയാണ്. പുരുഷാധികാരത്തിൻ്റെയും മതപൗരോഹിത്യത്തിൻ്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനവും അയത്നലളിതമായി അനുഭവിപ്പിച്ച അഭിനയ മികവിനാണ് അവാർഡ്. ഷംലയുമായി 29ാംമത് ഐഎഫ്എഫ്കെ സമയത്ത് നടത്തിയ അഭിമുഖം.