ഫെമിനിച്ചി ഫാത്തിമ സംവിധായകന്‍ 'ഫാസിൽ മുഹമ്മദ്' 
MOVIES

"എന്റെ ഫെമിനിസം ഈ സിനിമയാണ്"; മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഫാസിൽ മുഹമ്മദ്

ഫാസില്‍ മുഹമ്മദിന്റെ ആദ്യ സിനിമ, 'ഫെമിനിച്ചി ഫാത്തിമ' സംസാരിക്കുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയുടെ 'ഫെമിനിച്ചി' ആയുള്ള മാറ്റമാണ്

ശ്രീജിത്ത് എസ്

പൊന്നാനിക്കാരനായ ഫാസില്‍ മുഹമ്മദിന്റെ ആദ്യ സിനിമ, 'ഫെമിനിച്ചി ഫാത്തിമ' (Feminist Fathima), സംസാരിക്കുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയായ ഫാത്തിമയുടെ 'ഫെമിനിച്ചി' ആയുള്ള മാറ്റമാണ്. തുല്യ വേതനം, ആത്മാഭിമാനം, അന്തസ് എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളെ 'ഫെമിനിച്ചി' എന്ന് പരിഹസിച്ചു വിളിക്കാന്‍ ആരംഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഈ വിളിക്കൊപ്പം 'വറുത്ത മീനും വട്ട പൊട്ടും' സമൂഹ മാധ്യമങ്ങളിലെ ആക്ഷേപങ്ങള്‍ക്ക് നിറംകൊടുത്തു. എന്നാല്‍ ഇത്തരം ഫെമിനിച്ചി വിളികളെയും ബിംബങ്ങളേയും അപനിര്‍മിക്കുകയും ഈ സൈബർ കൂക്കലുകളിലൂടെ സുഖം അനുഭവിക്കുന്നവരെ നര്‍മത്തിലൂടെ വിമര്‍ശിക്കുകയുമാണ് ഫാസിലിന്റെ സിനിമ.

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടി (ഷംല ഹംസ), മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നവാഗത സംവിധായകൻ എന്നീ വിഭാഗങ്ങളില്‍ 'ഫെമിനിച്ചി ഫാത്തിമ' അവാർഡിന് അർഹമായി.

29ാമത് ഐഎഫ്എഫ്കെ സമയത്ത് നടത്തിയ അഭിമുഖം

SCROLL FOR NEXT