MOVIES

ആരോടും കുശലാന്വേഷണങ്ങള്‍ വേണ്ടെന്ന് പറഞ്ഞു, ചിലപ്പോള്‍ അങ്ങനെയാണ് ഗീതു; ടോക്‌സിക് സെറ്റിനെക്കുറിച്ച് കിയാര അദ്വാനി

ഇപ്പോഴിതാ സംവിധായിക ഗീതു മോഹന്‍ദാസ് സെറ്റില്‍ എങ്ങനെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം കിയാര അദ്വാനി.

Author : ന്യൂസ് ഡെസ്ക്

ഇതിനകം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് യാഷ് നായകനായെത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്. യാഷിന് പുറമെ കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വാസന്ത്, അക്ഷയ് ഓബ്രോയി, ഡാരെല്‍ ഡി'സില്‍വ സുദേവ് നായര്‍ തുടങ്ങി വലിയ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇപ്പോഴിതാ സംവിധായിക ഗീതു മോഹന്‍ദാസ് സെറ്റില്‍ എങ്ങനെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം കിയാര അദ്വാനി.

സെറ്റില്‍ എത്തുമ്പോള്‍ ആരോടും ഒന്നും ചെന്ന് അഭിവാദനം ചെയ്യാന്‍ പോകരുതെന്നും തന്റെതായ ഒരു സോണില്‍ ഇരിക്കണമെന്നുമാണ് തന്നോട് ഗീതു പറഞ്ഞിരുന്നു. അങ്ങനെയായിരിക്കും ഗീതു ചില സമയങ്ങളിലെന്നും അത് കഥാപാത്രത്തിന് വേണ്ടിയാണെന്നും കിയാര പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെ ഒരാളല്ലെന്നും കിയാര പറയുന്നു. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഇതെന്നും കിയാര പറഞ്ഞു.

'ഞാന്‍ എപ്പോഴും ആളുകളോട് ഹായ്, ഗുഡ്‌മോണിങ്ങ്, എന്നൊക്കെ പറയുന്ന ആളാണ്. പക്ഷെ ഗീതു ചിലപ്പോള്‍ വ്യത്യസ്തയാണ്. നാളെ നിങ്ങള്‍ സെറ്റില്‍ വരുമ്പോള്‍ ആരോടും ചെയ്ന്ന് ഹായ്, ഹെലോ ഒന്നും പറയരുത്. എനിക്ക് ഇങ്ങനെ കുശലാന്വേഷണങ്ങള്‍ ഒന്നും വേണ്ട. അങ്ങനെ ഒരു സോണില്‍ ആയിരിക്കണം നിങ്ങളും. നിങ്ങളുടെ ടീമിനോടും ആരോടും അത്തരം കുശലന്വേഷണങ്ങള്‍ ഒന്നും വേണ്ട. അങ്ങനെ ആയിരിക്കും ചിലപ്പോള്‍ ഗീതു പറയുക,' കിയാര പറഞ്ഞു.

ഇംഗ്ലീഷിലും കന്നഡയിലുമാണ് സിനിമ ചിത്രീകരിച്ചത്. കന്നഡയില്‍ താന്‍ ആദ്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും കിയാര പറഞ്ഞു. ഇംഗ്ലീഷില്‍ ചിത്രീകരിച്ച് ഉറപ്പായ ശേഷമായിരുന്നു കന്നഡയില്‍ ചിത്രീകരിച്ചിരുന്നതെന്നും ഭാഷ അറിയാത്ത കാരണം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കിയാര പറഞ്ഞു.

സ്‌നേഹത്തെയും ബന്ധങ്ങളെയും കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ടോക്‌സിക്കിലെ നാദിയ എന്ന കഥാപാത്രം സഹായിച്ചുവെന്നും ആണ്‍-പെണ്‍ ബന്ധങ്ങളെ ആളുകള്‍ നോക്കിക്കാണുന്നര രീതിയെ ചിത്രം എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ചും കിയാര പറഞ്ഞു.

'ടോക്‌സിക്കി'ന്റെ ലോകം മനസിലാക്കിയെടുക്കാനും അത് നോര്‍മല്‍ ആണെന്ന് ഉള്‍ക്കൊള്ളാനും തനിക്ക് കുറച്ച് സമയം വേണ്ടി വന്നുവെന്നും കിയാര കൂട്ടിച്ചേര്‍ത്തു.

800 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 ഏപ്രില്‍ 10ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പലതവണ റിലീസ് ഡേറ്റ് മാറ്റിവച്ച ചിത്രം ജൂണ്‍ 4ന് റിലീസ് ആവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

SCROLL FOR NEXT