MOVIES

മച്ചാ നീ സൂപ്പര്‍; മേക്കിംഗ് വീഡിയോ പുറത്തുവിട്ട് കൊണ്ടല്‍ ടീം

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിച്ചത്

Author : ന്യൂസ് ഡെസ്ക്


തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിലെ പ്രോമോ ഗാനം പുറത്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും കൂടിയാണ് ഈ പ്രോമോ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. 'മച്ചാ നീ സൂപ്പര്‍' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് സന്‍ഫീര്‍ കെ ആണ്. സിയ ഉള്‍ഹഖ്, ഷിബു സുകുമാരന്‍, റിയാസ് പട്ടാമ്പി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിയാസ് പട്ടാമ്പി, ഷിബു സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തില്‍, ചിത്രത്തിലെ ബിഹൈന്‍ഡ് ദ സീന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷനും നൃത്തവും അതിന്റെ ചിത്രീകരണവും ഈ പ്രോമോ ഗാനത്തിന്റെ വീഡിയോയില്‍ കാണാന്‍ സാധിക്കും.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിച്ചത്. ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുളില്‍ ഒരു ബോട്ടില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബോട്ടില്‍ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയില്‍ വെച്ചുള്ള സംഘട്ടനവും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീര്‍ കല്ലറക്കല്‍, രാഹുല്‍ രാജഗോപാല്‍, നന്ദു, ശരത് സഭ, ഗൗതമി നായര്‍, അഭിരാം, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകന്‍ അജിത്തും റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നയ്ക്കല്‍ എന്നിവരും ചേര്‍ന്നാണ്. സംഗീതം- സാം സി എസ്, ഛായാഗ്രഹണം- ദീപക് ഡി മേനോന്‍, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്.

SCROLL FOR NEXT