രശ്മിക മന്ദാന 
MOVIES

ധനുഷ്- രശ്മിക ചിത്രം; കുബേര അപ്‌ഡേറ്റ്

ഇപ്പോള്‍ ഹൈദരാബാദില്‍ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദനയാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രശ്മികക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഈ ചിത്രത്തിലെ രശ്മികയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫസ്റ്റ് ലുക്കിനൊപ്പം രശ്മികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വീഡിയോയും അവര്‍ റിലീസ് ചെയ്തിട്ടുണ്ട്.

ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. രശ്മികയുടെ കരിയറിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകന്‍.

നടന്‍ ജിം സര്‍ഭും നിര്‍ണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ചിത്രീകരണത്തോടൊപ്പം തന്നെ നടക്കുന്നുണ്ട്. സുനില്‍ നാരംഗ്, പുസ്‌ക്ര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരു ബഹുഭാഷാ പ്രൊജക്റ്റ് ആയാണ് കുബേരയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ ഹൈദരാബാദില്‍ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പിആര്‍ഒ ശബരി.


SCROLL FOR NEXT