MOVIES

അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം സൃഷ്ടിച്ചതിന് കല്‍ക്കി ടീമിന് അഭിനന്ദനം: യഷ്

ബോക്‌സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ തുടക്കമിട്ടിരിക്കുകയാണ് കല്‍ക്കി

Author : ന്യൂസ് ഡെസ്ക്

കല്‍ക്കി ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് തെലുങ്ക് താരം യഷ്. എക്‌സിലാണ് താരം സിനിമ കണ്ട് ആശംസ അറിയിച്ചത്. 'കാഴ്ച്ചയില്‍ അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം സൃഷ്ടിച്ചതിന് കല്‍ക്കി ടീമിന് അഭിനന്ദനങ്ങള്‍. ഇത് കൂടുതലായും ക്രിയാത്മകമായ കഥ പറച്ചിലിന് വഴിയൊരുക്കുന്ന ചിത്രമാണ്. നാഗ് അശ്വിന്റെയും വൈജയന്തി ഫിലിംസിന്റെയും ഈ സിനിമ മറ്റുള്ളവര്‍ക്ക് വലിയ ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള പ്രചോദനമാണ്. പ്രഭാസ്, അമിതാബ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ പിന്നെ കാമിയോ റോളിലെത്തിയവരെല്ലാം ചേര്‍ന്നപ്പോള്‍ ഇതൊരു മികച്ച അനുഭവമായിരുന്നു. ഈ സിനിമ സ്‌ക്രീനിലെത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍', എന്നാണ് യഷ് എക്‌സില്‍ കുറിച്ചത്. 

അതേസമയം ബോക്‌സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ തുടക്കമിട്ടിരിക്കുകയാണ് കല്‍ക്കി. ആദ്യ ദിനം ചിത്രം 95 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ആഗോള തലത്തില്‍ ചിത്രം 180 കോടിയും നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്.

600 കോടി ബജറ്റില്‍ വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, പശുപതി, ദിഷാ പടാനി, അന്നാ ബെന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്‌സ് രംഗങ്ങളും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT