തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വംഭരയുടെ ഓരോ അപ്ഡേഷനും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. യു.വി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങളും അണിയറപ്രവർത്തകരുമാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം കുനാൽ കപൂർ ചിത്രത്തിന്റെ ഭാഗമാവുകയാണ്.
രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം വീരത്തില്‍ ചന്തു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതും കുനാല്‍ ആയിരുന്നു.
തൃഷ കൃഷ്ണനും അഷിക രംഗനാഥുമാണ് വിശ്വംഭരയില്‍ നായികമാരായി എത്തുന്നത്. സുർഭി, വെണ്ണേല കിഷോർ, റാവു രമേഷ്, ശുഭലേഖ സുധാകർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആർ ഒ - ശബരി