MOVIES

ഇത് മാത്രമാണെന്റെ പവര്‍ ഗ്രൂപ്പ് : കുഞ്ചാക്കോ ബോബന്‍

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പവര്‍ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ സജീവമായ വാക്കാണ് പവര്‍ ഗ്രൂപ്പ്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായി നിരവധി പേര്‍ വന്നിരുന്നു. ഇന്നലെ സംവിധായിക സൗമ്യ സദാനന്ദന്‍ തനിക്ക് സിനിമ മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. സൗമ്യയും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ തന്റെ പവര്‍ ഗ്രൂപ്പ് ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ALSO READ : നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു, പ്രതികരിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിലക്കി: സൗമ്യ സദാനന്ദന്‍


ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പവര്‍ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. മകനും ഭാര്യയ്ക്കും ഒപ്പമുള്ള വീഡിയോ 'എന്റെ പവര്‍ ഗ്രൂപ്പ്' എന്ന ക്യാപ്ക്ഷനോടെയാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ടൊവിനോ തോമസ്, ദിവ്യ പ്രഭ തുടങ്ങിയ താരങ്ങള്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT