MOVIES

'കുങ് ഫൂ ഹസില്‍' - ലെ ടോഡ് ബീസ്റ്റ്; ബ്രൂസ് ലിയുങ് വിടവാങ്ങി

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Author : ന്യൂസ് ഡെസ്ക്

ഹോങ്കോങ് നടനും മാര്‍ഷ്യല്‍ ആര്‍ട്‌സ് താരവുമായ യാങ് സിയാവോലോങ് (77) അന്തരിച്ചു. ബ്രൂസ് ലിയുങ് എന്ന പേരിലാണ് യാങ് പ്രശസ്തനായത്. ജനുവരി 14 നായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും ഹോങ് കോങ് ആക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു.

സ്റ്റീഫന്‍ ചൗവിന്റെ കള്‍ട്ട് സിനിമയായ 'കുങ് ഫു ഹസില്‍ -ലെ ടോഡ് ബീസ്റ്റ് എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോങ് കോങ്ങില്‍ ജനിച്ച ലിയുങ് അദ്ദേഹത്തിന്റെ തലമുറയിലെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇതിഹാസമായാണ് അറിയപ്പെടുന്നത്. ബ്രൂസ് ലീ, ജാക്കി ചാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പമായിരുന്നു മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ലിയുങ്ങിനെ പരാമര്‍ശിക്കപ്പെട്ടത്.

ലിയുങ്ങിന്റെ മരണത്തില്‍ ജാക്കി ചാന്‍ അനുശോചനം രേഖപ്പെടുത്തി. യഥാര്‍ത്ഥ കുങ് ഫു മാസ്റ്റര്‍ എന്നാണ് ലിയുങ്ങിനെ ജാക്കി ചാന്‍ വിശേഷിപ്പിച്ചത്.

SCROLL FOR NEXT