ലേഡി ഗാഗ 
MOVIES

ജോക്കറില്‍ ലേഡി ഗാഗ നിങ്ങളെ അത്ഭുതപ്പെടുത്തും: കാസ്റ്റിംഗ് ഡയറക്ടര്‍ ഫ്രാന്‍സീന്‍ മെയ്സ്ലര്‍

ചിത്രത്തില്‍ ഹാര്‍ളി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ഗാഗ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ് നടിയും ഗായികയുമായ ലേഡി ഗാഗയെ കുറിച്ച് ജോക്കര്‍ ഫോളി അഡ്യൂ കാസ്റ്റിംഗ് ഡയറക്ടര്‍ ഫ്രാന്‍സീന്‍ മെയ്സ്ലര്‍. ലേഡി ഗാഗ ജോക്കര്‍ 2ല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നാണ് ഫ്രാന്‍സീന്‍ പറഞ്ഞത്. കാര്‍ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന സംഭാഷണത്തിലാണ് ഫ്രാന്‍സീന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ ഹാര്‍ളി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ഗാഗ അവതരിപ്പിക്കുന്നത്. ഹാര്‍ളി ക്വിന്‍ ആവാന്‍ ലേഡി ഗാഗയെ താന്‍ അല്ല കാസ്റ്റ് ചെയ്തതെന്നാണ് ഫ്രാന്‍സീന്‍ പറഞ്ഞത്.

'ലേഡി ഗാഗ ജോക്കര്‍ 2ല്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അവര്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഞാന്‍ അല്ല ലേഡി ഗാഗയെ കാസ്റ്റ് ചെയ്തത്. സംവിധായകന്‍ ടോഡ് ഫിലിപ്പാണ്. പക്ഷെ അവര്‍ എന്നെ സര്‍പ്രൈസ് ചെയ്യിപ്പിക്കുകയും മികച്ച അഭിനയം കാഴ്ച്ചവെക്കുകയും ചെയ്തു. ഞാന്‍ അത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി', ഫ്രാന്‍സീന്‍ ഗാഗയെ കുറിച്ച് പറഞ്ഞു.

'എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ അവരുടെ പ്രകടനം നമ്മള്‍ എല്ലാവരും കണ്ടതാണ്. പക്ഷെ ഇതില്‍ അവര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ജോകിന്‍ ഫീനിക്സും നിങ്ങളെ അത്ഭുതപ്പെടുത്തും. ഗാഗ ഫീനിക്‌സിനൊപ്പം തന്നെ നിന്ന് അഭിനയിക്കുന്നുണ്ട്. വളരെ റിയലായി. അവരുടെ അഭിനയം ഗാഗ എത്ര മികച്ച നടിയാണെന്ന് നമുക്ക് മനസിലാക്കി തരും', എന്ന് ഫ്രാന്‍സീന്‍ പറഞ്ഞു. 2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സീക്വല്‍ ആണ് ജോക്കര്‍ ഫോളി അഡ്യൂ. ടോഡ് ഫിലിപ്‌സാണ് രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.


SCROLL FOR NEXT