വോങ് കർ വായ് Source: News Malayalam 24x7
MOVIES

WONG KAR-WAI | പ്രണയത്തിന്റെ ചലച്ചിത്ര ഭാഷ

സിനിമ വോങ് കർ വായ്‌‍ക്ക് ഒരുതരം രക്ഷപ്പെടലായിരുന്നു

ശ്രീജിത്ത് എസ്

വർഷം 1963. ചൈനയിൽ സാംസ്കാരിക വിപ്ലവം വരവറിയിച്ചു തുടങ്ങിയ കാലം. ഷാങ്‌ ഹായിൽ നിന്ന് പലായനം ചെയ്യാൻ ഒരു കുടുംബം തീരുമാനിക്കുന്നു. വാങ് ഡെയനും കൗ വെൻചനും. ഇവർക്ക് മൂന്ന് മക്കളാണ്. ദൗർഭാഗ്യവശാൽ, ആ യാത്രയിൽ തങ്ങളുടെ മൂത്ത രണ്ട് കുട്ടികളെ കൂടെക്കൂട്ടാൻ ആ ദമ്പതികൾക്ക് സാധിക്കുന്നില്ല. അഞ്ചു വയസുകാരൻ മകനേയും കൊണ്ട് അവർ ഹോങ് കോങ്ങിലെത്തി.

മാൻഡറിൻ മാത്രം വഴങ്ങുന്ന ആ അഞ്ചുവയസുകാരൻ ഹോങ് കോങ് എന്ന അന്യദേശത്തിൽ ഒറ്റപ്പെട്ടു. അവൻ ഉൾവലിഞ്ഞു. ഈ അണ്ഡകടാഹത്തിൽ, ഏകാന്തത അനുഭവിക്കുന്ന ഏതൊരാളെയും കൈനീട്ടി സ്വീകരിക്കുന്ന ആ ഇരുണ്ട മുറി അവന് മുന്നിലും വാതിൽ തുറന്നു. സിനിമാ പ്രേമിയായ അമ്മ അവനെ തിയേറ്ററുകളിലേക്ക് കൊണ്ടുപോയി. സിനിമ അവനെ മറ്റ് പലയിടങ്ങളിലേക്കും.

സിനിമ അവന് ഒരുതരം രക്ഷപ്പെടലായിരുന്നു. കണ്ട സിനിമകൾ ഓരോന്നും അവനിൽ വളരാൻ തുടങ്ങി. താൻ എത്തിപ്പെട്ട നഗരത്തെ, അവിടുത്തെ മനുഷ്യരെ അവൻ മറ്റൊരു വെളിച്ചത്തിൽ കണ്ടു. സിഗരറ്റിന്റെ പുക നിറഞ്ഞ ഹോങ് കോങ് തെരുവുകളിലെ പ്രണയവും വിരഹവും കലഹങ്ങളും അവനിലേക്ക് ഇരച്ചെത്തി. ആ അഞ്ച് വയസുകാരൻ വളർന്നു. അവന്റെ ലെൻസിലൂടെ നമ്മൾ ആ ദേശത്തെ അനുഭവിച്ചു. വോങ് കർ വായ് എന്ന് കേട്ടപ്പോഴൊക്കെ നമ്മൾ ഹോങ് കോങ് എന്ന് കൂട്ടിച്ചേ‍ർത്തു.

SCROLL FOR NEXT