കല്യാണി പ്രിയദർശന്‍ Source : X
MOVIES

"ചന്ദ്രയായി കല്യാണി തീ, കാമിയോകളും രക്ഷയില്ല"; സൂപ്പര്‍ഹീറോ പടം ഇഷ്ടമെങ്കില്‍ 'ലോക' കാണണമെന്ന് പ്രേക്ഷകര്‍

പാന്‍ ഇന്ത്യന്‍ മാര്‍ക്കെറ്റില്‍ മലയാള സിനിമയെ ഉയര്‍ത്തിക്കാട്ടാന്‍ ലോകയ്ക്ക് സാധിക്കുമെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

Author : ന്യൂസ് ഡെസ്ക്

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. സൂപ്പര്‍ഹീറോ സിനിമകള്‍ ഇഷ്ടമാണെങ്കില്‍ തീര്‍ച്ചയായും ലോക കാണണം എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ പറയുന്നത്. ചന്ദ്രയായി കല്യാണിയും നസ്ലെന്റെ കഥാപാത്രവും കാമിയോ റോളുകളുമെല്ലാം വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. നവാഗതനായ ഡൊമിനിക് അരുണിന്റെ സംവിധാനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.

ഫസ്റ്റ് ഹാഫ് സിനിമയുടെ ലോകം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെങ്കില്‍ രണ്ടാം പകുതി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്നും അഭിപ്രായമുണ്ട്. ടെക്‌നിക്കലിയും സംഗീതത്തിന്റെ കാര്യത്തിലും ചിത്രം മുന്നിലാണെന്നും പ്രേക്ഷകര്‍ പറയുന്നു. പാന്‍ ഇന്ത്യന്‍ മാര്‍ക്കെറ്റില്‍ മലയാള സിനിമയെ ഉയര്‍ത്തിക്കാട്ടാന്‍ ലോകയ്ക്ക് സാധിക്കുമെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

ചന്ദ്ര എന്ന കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവളെ സണ്ണി, വേണു എന്ന രണ്ട് ചെറുപ്പക്കാര്‍ കണ്ടു മുട്ടുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമ. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ലോക രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. സാന്‍ഡി, ചന്ദു സലീം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

SCROLL FOR NEXT