ഷിബിൻ . എസ്. രാഘവ്  Source; Social Media
MOVIES

ലോകയിലെ കൗതുകം; സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

ഒരു പേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേക്ഷകരെ കയ്യിലെടുത്ത ലോക സിനിമയിലെ നോബഡി എന്ന കഥാപാത്രം.

Author : ന്യൂസ് ഡെസ്ക്

ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാത്രമുണ്ട്. ഒരു പേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേക്ഷകരെ കയ്യിലെടുത്ത നോബഡി എന്ന കഥാപാത്രം. ഷിബിൻ . എസ്. രാഘവ് എന്നാണ് ഈ നടൻ്റെ പേര്.

മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇൻഡ്യയിലെ പ്രമുഖനായ മോഡലാണ്. മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക്. സി. അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ,പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്.

ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിൽ ഇരുത്തുകയാണ് നടനെ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഷിബിനു നൽകിയിരിക്കുന്നത്. പെപ്പെ ( അന്റണി വർഗീസ്) നായകനാകുന്ന ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളുടെ സാന്നിധ്യമുണ്ടാകും.

മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക

SCROLL FOR NEXT