Source: Social Media
MOVIES

എൽസിയുവിലേക്ക് അല്ലു അർജുനും; 'AA23' അനൗൺസ്മെന്റ് വീഡിയോ പുറത്ത്

ചിത്രത്തിന് താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തെന്നിന്ത്യൻ സിനിമയിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ. നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്) സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി ആർ ഒ : ആതിര ദിൽജിത്ത്.

SCROLL FOR NEXT