അല്ലു അർജുനും ലോകേഷ് കനകരാജും 
MOVIES

വലുത് വരുന്നുണ്ട്! അല്ലു അർജുൻ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ച് ലോകേഷ് കനകരാജ്

അല്ലു അർജുന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് പുതിയ അപ്ഡേറ്റ് നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഐക്കൺ സ്റ്റാർ അല്ലു അർജുനും ഹിറ്റ് മേക്കർ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'AA23' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രഖ്യാപനം മുതൽ തന്നെ ഇൻഡസ്ട്രിയിലും ആരാധകർക്കിടയിലും വലിയ പ്രതീക്ഷ സൃഷ്ടിച്ച ഈ പ്രോജക്ടുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

അല്ലു അർജുന് കഥയോ ദൃശ്യങ്ങളോ വിവരിച്ചു നൽകുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് പുതിയ അപ്ഡേറ്റ് നൽകിയിരിക്കുന്നത്. "കൂടുതൽ ആവേശകരമായ വിവരങ്ങൾ ഉടൻ വരുന്നു" എന്ന സൂചനയോടെ ലോകേഷ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറി.

റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ അനൗൺസ്‌മെന്റ് ട്രാക്ക് ഇതിനോടകം തന്നെ സംഗീതാസ്വാദകർക്കിടയിൽ വലിയ ഹിറ്റായി കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഇതോടൊപ്പം അല്ലു അർജുന്റെ അടുത്ത സുഹൃത്തുക്കളായ ബണ്ണി വാസ്, സന്ദീപ് റാമിനേനി, നടരാജ്, സ്വാതി എന്നിവരും സഹനിർമാതാക്കളായി ചിത്രത്തിന് പിന്നിലുണ്ട്.

വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധേയനായ ലോകേഷ് കനകരാജും, മാസ് പാൻ-ഇന്ത്യൻ താരമായ അല്ലു അർജുനും ഒന്നിക്കുമ്പോൾ ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

#AALoki, #LK7 എന്നീ ഹാഷ്‌ടാഗുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. അല്ലു അർജുന്റെ സ്റ്റൈലും ലോകേഷിന്റ മാസ് മേക്കിങ്ങും അനിരുദ്ധിന്റെ മാസ്മരിക സംഗീതവും ചേരുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു വലിയ ചലച്ചിത്ര വിരുന്നിനാകും സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി.വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലികമായി 'AA23' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. നിർമാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്), സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി ആർ ഒ : ആതിര ദിൽജിത്ത്.

SCROLL FOR NEXT