MOVIES

2025ലെ ആദ്യ മലയാള സീരീസുമായി ഹോട്ട്‌സ്റ്റാര്‍; നീരജ് മാധവിന്റെ 'ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'

2025 ഫെബ്രുവരിയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്



2025ലെ ആദ്യ മലയാളം സീരീസ് പ്രഖ്യാപിച്ച് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. നീരജ് മാധവ് നായകനാകുന്ന സീരീസിന്റെ പേര് ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നാണ്. ഗൗരി ജി കിഷന്‍, അജു വര്‍ഗീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. 2025 ഫെബ്രുവരിയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല.

ഒരു വീടുപണിയുമായി ചുറ്റിപറ്റി നടക്കുന്ന പ്രണയ കഥയാണ് സീരീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷ്ണു ജി രാഘവ് ആണ് സീരീസിന്റെ സംവിധായകന്‍. ടൊവിനോ കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വാശിയാണ് വിഷ്ണു ഇതിന് മുമ്പ് ചെയ്ത സിനിമ. നിലവില്‍ വാശി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

ജനുവരി 22നാണ് ഹോട്ട്‌സ്റ്റാര്‍ ഔദ്യോഗികമായി സീരീസിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍ ചിത്രമായ തുടരും നിര്‍മിച്ച എം രഞ്ജിത്താണ് സീരീസും നിര്‍മിക്കുന്നത്. സീരീസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും.

ഇത് അജു വര്‍ഗീസിന്റെ മൂന്നാമത്തെ ഹോട്ട്‌സ്റ്റര്‍ സീരീസാണ്. കേരള ക്രൈം ഫയല്‍സ്, പെരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ആദ്യത്തെ രണ്ട് ഹോട്ട്‌സ്റ്റാര്‍ സീരീസുകള്‍. കേരള ക്രൈം ഫയല്‍സന്റെ രണ്ടാം സീസണിലും അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായിരിക്കും. അഹമദ് കബീറിന്റെ സീരീസ് ഈ വര്‍ഷം പ്രീമിയര്‍ ചെയ്യുമെന്നാണ് സൂചന.

2025ല്‍ ഹോട്ട്‌സ്റ്റാറില്‍ ഇനിയും മലയാളം സീരീസുകള്‍ വരാനിരിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ ഫാര്‍മ്മ, ജീത്തു ജോസഫിന്റെ സീക്രട്ട് സ്റ്റോറഖീസ്: റോസ്ലിന്‍ എന്നിവയാണ് വരാനിരിക്കുന്ന സീരീസുകള്‍.

SCROLL FOR NEXT