ബോളിവുഡ് യുവ താരങ്ങളായ ജുനൈദ് ഖാന്‍, ഖുഷി കപൂര്‍ എന്നിവരുടെ പുതിയ സിനിമയായ ലൗയപ്പയിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി. നകാഷ് അസീസ്, മധുപനി ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും പാട്ടിന് നല്ല അഭിപ്രായമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. 2025ലെ ആദ്യത്തെ മോശം പാട്ട് എന്നാണ് പ്രേക്ഷകര്‍ ഈ ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ജെന്‍സി യൂത്തിന് വേണ്ടിയുള്ള ഗാനം എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പങ്കുവെച്ചത്. ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഖുഷി കപൂറും ജുനൈദ് ഖാനുമാണ് പാട്ടിലുള്ളത്. നിലവിലെ ഡേറ്റിംഗ് സ്റ്റേറ്റായ സിറ്റ്വേഷന്‍ഷിപ്പിനെ കുറിച്ചും പാട്ടില്‍ പറഞ്ഞുവെക്കുന്നുണ്ട്.
ഒരു ചര്‍ച്ചയുണ്ടാക്കാന്‍ വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലറിനോ ടീസറിനോ മുന്നെ സിനിമയിലെ പാട്ട് പുറത്തുവിട്ടത്. അദ്വൈദ് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഖുഷിയുടെയും ജുനൈദിന്റെയും രണ്ടാമത്തെ സിനിമയാണിത്. ഖുഷി കപൂര്‍ ആദ്യമായി അഭിനയിക്കുന്നത് ആര്‍ച്ചീസിലാണ്. ജുനൈദ് ഖാന്റെ ആദ്യ സിനിമ മഹാരാജ് ആണ്. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളാണ് ഖുഷി കപൂര്‍. ആമിര്‍ ഖാന്റെ മകനാണ് ജുനൈദ് ഖാന്‍.