MOVIES

തിയേറ്ററിൽ പാളി, പക്ഷെ ഒടിടിയിൽ മിന്നി; പ്രേക്ഷകർ ഏറ്റെടുത്ത മലയാള ചിത്രം,നന്ദി പറഞ്ഞ് താരം

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒ.ടി.ടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു എന്നാണ് സൈജു കുറിച്ചത്.

Author : ന്യൂസ് ഡെസ്ക്



സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം എന്ന ചിത്രമാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ചർച്ച. തീയേറ്ററുകളിൽ റിലീസ് ചെയ്തെങ്കിലും ചിത്രം അധികമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ ഒടിടിയിൽ എത്തിയ ചിത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ് പ്രതികരിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒ.ടി.ടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു എന്നാണ് സൈജു കുറിച്ചത്.

ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെ കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.



കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭരതനാട്യം ചെറിയൊരു ഇടവേളയ്ക്കു ശേഷം നടി കലാരഞ്ജിനി മടങ്ങിയെത്തിയ മലയാള ചിത്രം കൂടിയാണ്. സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രീജ രവി, ശ്രുതി സുരേഷ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.






SCROLL FOR NEXT