MOVIES

നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കം; ദിലീപ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെക്ക് മടങ്ങിയതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മാതാവ് എ.വി. അനൂപിന്റെ ഹര്‍ജിയിലാണ് നടപടി. നിര്‍മാതാവ് സന്ദീപ് സേനനമുയുള്ള സാമ്പത്തിക തര്‍ക്കത്തിലാണ് പരാതി.

നിര്‍മാണ കരാര്‍ ലംഘനവും സന്ദീപ് സേനന്‍ നല്‍കിയ ചെക്ക് മടങ്ങിയതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.

ഉര്‍വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'നീക്കം'.

SCROLL FOR NEXT