MOVIES

പട്ടം പോലെയില്‍ അഭിനയിച്ചപ്പോള്‍ എന്നെ കളിയാക്കി: ബോഡി ഷെയിമിംഗ് നേരിട്ടിട്ടുണ്ടെന്ന് മാളവിക മോഹനന്‍

മാളവിക ഇപ്പോള്‍ തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്


മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരംങ്ങേറിയ താരം തനിക്ക് മലയാള സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 

മലയാള സിനിമയില്‍ വണ്ണമുള്ള ശരീരം ഉള്ളവര്‍ക്കാണ് മുന്‍ഗണന എന്നും തന്റെ തുടക്ക സമയത്തു തന്റെ മെലിഞ്ഞ ശരീരത്തിന് താന്‍ ഇന്‍ഡസ്ട്രയില്‍ നിന്നും ഒരുപാടു പഴി കേട്ടിരുന്നു എന്നും ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു. എന്നാല്‍ ബോളിവുഡില്‍ മെലിഞ്ഞ ശരീരഘടന ഉള്ളവര്‍ക്കാണ് കൂടുതല്‍ പരിഗണന എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

'ബോളിവുഡില്‍ അത്ലറ്റിക്കായ മെലിഞ്ഞ ശരീരഘടന ഉള്ളത് കൂടതല്‍ ആകര്‍ഷണീയമാണ് എന്നാല്‍ തമിഴിലെയും തെലുങ്കിലെയും സൗന്ദര്യ സങ്കല്‍പ്പം വണ്ണമുള്ള ശരീരത്തോടാണ്. തുടക്കസമയങ്ങളില്‍ എന്റെ മെലിഞ്ഞ ശരീര പ്രകൃതിക്കെതിരെ ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പട്ടം പോലെയില്‍ അഭിനയിക്കുമ്പോള്‍ മലയാളത്തില്‍ നിന്ന് ബോഡി ഷെയിമിംഗ് നേരിട്ടിട്ടുണ്ട്', മാളവിക പറഞ്ഞു.

കാര്‍ത്തി നായകനാകുന്ന 'സര്‍ദാര്‍ 2 ' പ്രഭാസ് നായകനാകുന്ന രാജാ സാബുമാണ് അടുത്തതായി മാളവിക പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍.

SCROLL FOR NEXT