MOVIES

കാര്‍ത്തിക്കൊപ്പം 'സര്‍ദാര്‍ 2'ല്‍ മാളവിക മോഹനനും; അപ്ഡേറ്റുമായി നിര്‍മാതാക്കള്‍

എസ്.ജെ സൂര്യയും കാര്‍ത്തിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം 'സര്‍ദാര്‍ 2' ല്‍ നടി മാളവിക മോഹനനും. പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് മാളവികയെ സര്‍ദാര്‍ 2 ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവെച്ചത്. എസ്.ജെ സൂര്യയും കാര്‍ത്തിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2022ല്‍ റിലീസ് ആയ സര്‍ദാറിന്‍റെ രണ്ടാം ഭാഗമാണിത്. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ചിത്രം എസ് ലക്ഷ്മൺ കുമാറും എ വെങ്കിടേഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി. ജൂലൈയില്‍ ചെന്നൈ എല്‍വി പ്രസാദ് സ്റ്റുഡിയോയില്‍ നടന്ന ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാന്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ദാര്‍ 2 ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനില്‍ ഒരു പ്രധാന വേഷത്തില്‍ മാളവിക മോഹനന്‍ അഭിനയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആരതി എന്ന മന്ത്രവാദിനിയുടെ റോളിലാണ് മാളവിക എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും ഷൂട്ടിങ്ങിന് ശേഷം അഞ്ച് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യേണ്ടി വന്നതായും മാളവിക പറഞ്ഞിരുന്നു.

SCROLL FOR NEXT