MOVIES

ജയിലറില്‍ വിനായകന്‍; വേട്ടയ്യനില്‍ രജനിക്ക് 'മല്ലു' വില്ലനാകാന്‍ സാബുമോന്‍

കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ പ്രിവ്യു വീഡിയോയിലൂടെയാണ് നടന്‍റെ സര്‍പ്രൈസ് കാസ്റ്റ് പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്


രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം നടനും ബിഗ് ബോസ് താരവുമായ സാബുമോനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ പ്രിവ്യു വീഡിയോയിലൂടെയാണ് നടന്‍റെ സര്‍പ്രൈസ് കാസ്റ്റ് പുറത്തുവന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും സാബുമോന്‍ അവതരിപ്പിക്കുക. ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ചത് പോലെയൊരു മുഴുനീള വില്ലന്‍ കഥാപാത്രമാണോ ഇതെന്ന് വ്യക്തമായിട്ടില്ല.

പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ഉദ്യോഗസ്ഥന്‍റെ റോളിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസല്‍, റാണ ദഗുബാട്ടി, കിഷോര്‍, ദുഷാര വിജയന്‍, റിഥിക സിങ് തുടങ്ങിയ വമ്പന്‍ താരനിരയാണ് വേട്ടയ്യനില്‍ അണിനിരക്കുന്നത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യും. അനിരുദ്ധ് സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകള്‍ വൈറലായിരുന്നു. എസ്.ആര്‍ കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അന്‍പറിവ് ആണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT