രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2ന്റെ ഷൂട്ടിംഗ് നിലവില്‍ കോഴിക്കോട് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. നടി അന്ന രേഷ്മ രാജനാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. അന്നയും ചിത്രത്തിന്റെ ഭാഗമാണെന്ന് അവര്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ വെച്ച് വെളിപ്പെടുത്തി.
"ഞാനും എക്‌സൈറ്റഡ് ആണ്. ജയിലര്‍-2ല്‍ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്", എന്നാണ് അന്ന പറഞ്ഞത്.
ALSO READ : 'സിത്താരേ സമീന്‍ പര്' ഹോളിവുഡ് സിനിമയുടെ കോപ്പിയടി? ആമീര്‍ ഖാനെതിരെ സമൂഹമാധ്യമത്തില്‍ ട്രോള്‍
അതേസമയം രജനീകാന്തും കോഴിക്കോട്ടെ സെറ്റില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ച കോഴിക്കോടെത്തിയ രജനികാന്ത് തിങ്കളാഴ്ച്ചയാണ് സെറ്റില്‍ ജോയിന്‍ ചെയ്തത്. ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് ചിത്രീകരണം നടക്കുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനാണ് ഇത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജനുവരി 14 നാണ് നിര്‍മാതാക്കള്‍ ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംഗീതം ഒരുക്കുന്നത്.