നടി ഗ്രേസ് ആന്റണി വിവാഹിതയായി. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. ഗ്രേസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
താലി അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും വരന്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. 'ശബ്ദങ്ങളില്ല, വെളിച്ചമില്ല, തിരക്കുകളില്ല. ഒടുവില്‍ ഞങ്ങള്‍ അത് സഫലമാക്കി', എന്ന ക്യാപ്ഷനോടെയാണ് ഗ്രേസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അതേസമയം സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരന്‍ എന്ന സൂചനയും ഉണ്ട്.
നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, രജിഷ വിജയന്‍, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിന്‍സി, സാനിയ ഇയ്യപ്പന്‍, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, ശ്യാം മോഹന്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന തമിഴ് ചിത്രമാണ് അവസാനമായി താരത്തിന്റേതായി റിലീസ് ചെയ്തത്. ജൂലൈ നാലിനാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ഗ്ലോറി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസ് അവതരിപ്പിച്ചത്. ഗ്രേസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്.