നടി ജ്യോതി കൃഷ്ണ Source: Instagram / jyothikrishnaa
MOVIES

"ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ?" നടിയുടെ പോസ്റ്റിന് രസകരമായ മറുപടിയുമായി ആരാധകർ

'ശ്രദ്ധിക്കണ്ടേ അമ്പാനേ' എന്ന് മുന്നറിയിപ്പ് കൊടുക്കുന്നവരെ കമന്റ് ബോക്സില്‍ കാണാം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കണ്ണേറു തട്ടി പനി ബാധിച്ചെന്ന് നടി ജ്യോതി കൃഷ്ണ. ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായതിനു ശേഷമാണ് തനിക്ക് കണ്ണേറ് തട്ടിയതെന്ന് ജ്യോതി കൃഷ്ണ പറയുന്നു. കറുത്ത വസ്ത്രത്തിൽ സുന്ദരിയായി കോൺക്ലേവിൽ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് നടി 'കണ്ണേറിനെപ്പറ്റി' ചോദ്യം ഉന്നയിച്ചത്.

"ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക്," എന്നു തുടങ്ങുന്ന വീഡിയോയുടെ അവസാനം പനി ബാധിച്ച് അവശയായ നടിയെ കാണാം.രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അങ്ങനെ പനി വന്ന ചരിത്രമുണ്ടെന്നാണ് ചിലരുടെ കമന്റ്. കറുത്ത ഡ്രസ് ഇട്ടിട്ടും കണ്ണേറ് തട്ടിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത്ര ശക്തിയുള്ള ദുഷ്ട കണ്ണായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന് മുന്നറിയിപ്പ് കൊടുക്കുന്നവരെയും കമന്റ് ബോക്സില്‍ കാണാം.

ദുബായിൽ വച്ച് നടന്ന 2025ലെ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവില്‍ ആങ്കറാകാന്‍ സാധിച്ചതിലെ സന്തോഷം നടി നേരത്തെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു. കെ.കെ. ശൈലജ എംഎല്‍എ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങൾ എന്നിവർക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചത് അംഗീകാരമാണെന്നാണ് നടി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

SCROLL FOR NEXT