'ചത്താ പച്ച' സിനിമ 
MOVIES

മട്ടാഞ്ചേരിയിലെ പിള്ളേരുടെ ഇടി കാണാൻ റെഡിയായിക്കോ; 'ചത്താ പച്ച' തിയേറ്ററുകളിൽ

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറാകും എന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റോഷൻ മാത്യൂ, അർജുൻ അശോകൻ, എന്നിങ്ങനെ വമ്പൻ യുവതാരനിര അണിനിരക്കുന്ന 'ചത്താ പച്ച : ദി റിംഗ് ഓഫ് റൗഡീസ്' തിയേറ്ററുകളിൽ. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയാണ് പറയുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറായാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് സിനിമയുടെ ട്രെയ്‌ലറും ട്രാക്കുകളും നൽകുന്ന സൂചന.

റോഷൻ മാത്യൂ, അർജുൻ അശോകൻ എന്നിവർക്ക് പുറമേ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്മാരായ ശങ്കർ-എഹ്‌സാൻ-ലോയ് ആണ് സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന സവിശേഷതയും 'ചത്താ പച്ച'യ്ക്കുണ്ട്.

പശ്ചാത്തല സംഗീതം ഒരുക്കുന്നത് 'കളങ്കാവൽ', 'എക്കോ' എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട മുജീബ് മജീദ് ആണ്. അനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ സനൂപ് തൈക്കൂടം, എഡിറ്റിങ് പ്രവീൺ പ്രഭാകർ.

ഇതിന് പുറമേ, ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ, 'ചത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ്' വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം, ജനുവരി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

SCROLL FOR NEXT