കമ്മീഷണർ 4K Source; Social Media
MOVIES

കമ്മീഷണർ ഇനി 4 K യിൽ എത്തും; ബിഫോർ ആന്റ് ആഫ്റ്റർ വേർഷനിൽ ടീസർ

4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ.

Author : ന്യൂസ് ഡെസ്ക്

സുരേഷ് ഗോപി എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് കമ്മീഷണർ.രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്. ചിത്രത്തിൽ കർമ്മധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ എന്ന ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ.

ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നും ഉള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്മോസിൽ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4 k അറ്റ്മോസിൽ എത്തുക. റിലീസ്സിനുമുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസർഫോർ കെ. ആക്കി മാറ്റുന്നതിന് ബിഫോർ ആന്റ് ആഫ്റ്റർ വെർഷൻ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്.

4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ. സംഗീതം - രാജാമണി, ഛായാഗ്രഹണം -ദിനേശ് ബാബു, എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, 4k റീമാസ്റ്ററിങ് നിർമ്മാണം, ഷൈൻ വി.എ. മെല്ലി വി.എ. , ലൈസൺ ടി.ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ.ടി. പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്‌ ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്

SCROLL FOR NEXT