സംവിധായകന്‍ നിസാർ 
MOVIES

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

1994 ല്‍ പുറത്തിറങ്ങിയ 'സുദിനം' എന്ന ചിത്രത്തിലൂടെയാണ് നിസാര്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സംവിധായകന്‍ നിസാര്‍ (65) അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് അദ്ദേഹം. ചങ്ങനാശ്ശേരി പഴയ പള്ളി ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്‌കാരം.

1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് നിസാര്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സുദിനം, ത്രീ മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു.

24-ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.

SCROLL FOR NEXT