'ഇരുനിറം' സിനിമ 
MOVIES

ചലച്ചിത്രമേളകളിൽ തിളങ്ങിയ 'ഇരുനിറം' ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാടകലം' സിനിമയുടെ തിരക്കഥാകൃത്ത് ജിന്റോ തോമസാണ് ചിത്രത്തിന്റെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന കഥാപാത്രമായ 'ഇരുനിറം' ഒടിടിയിൽ റിലീസ് ചെയ്തു. കുട്ടികളുടെ കാഴ്ചപ്പാടുകളിലൂടെ വലിയ ലോകത്തിന്റെ കഥ പറയുന്ന ചിത്രം ജിന്റോ തോമസാണ് സംവിധാനം ചെയ്തത്. സംസ്ഥാന സർക്കാർ അവാർഡ് നേടിയ 'കാടകലം' സിനിമയുടെ തിരക്കഥാകൃത്താണ് ജിന്റോ തോമസ്.

ജാതീയതയേയും വംശീയതയേയും കുറിച്ച് സംസാരിക്കുന്ന 'ഇരുനിറം' നിരവധി ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയ ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നുള്ള വലിയ സന്ദേശമാണ് ഈ ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്.

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല ആണ് 'ഇരുനിറം' നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ വിഷ്ണു കെ മോഹനൻ. തന്മയ സോളിന് പുറമേ ദീനീഷ് ആലപ്പി, ജിയോ ബേബി, കമ്പനി, പ്രദീപ് ബാല, പോൾ ഡി, അജിത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ക്യാമറ റെജി ജോസഫും എഡിറ്റിംഗ്& ഡി ഐ പ്രഹ്ലാദൻ പുത്തഞ്ചേരിയും. അർജുൻ അഭയ, ഷംസുദ്ദീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റിയാണ് സംഗീത നൽകിയിരിക്കുന്നത്.

SCROLL FOR NEXT