ദി കേസ് ഡയറി ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
MOVIES

അഷ്‌കര്‍ സൗദാന്റെ 'ദി കേസ് ഡയറി'; ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ചിത്രം ഓഗസ്റ്റ് 21ന് തിയേറ്ററിലെത്തും

Author : ന്യൂസ് ഡെസ്ക്

അഷ്‌ക്കര്‍ സൗദാനെ നായകനാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറിയുടെ ടെയ്‌ലര്‍ പുറത്തിറങ്ങി. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 21ന് തിയേറ്ററിലെത്തും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് അഷ്‌കര്‍ സൗദാന്‍ എത്തുന്നത്. പൂര്‍ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ സിനിമയാണ് ദി കേസ് ഡയറി.

മികച്ച ആക്ഷന്‍, ചേസ് രംഗങ്ങളും, ദുരുഹതകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. വിജയരാഘവന്‍ അവതരിപ്പിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സാം എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. രാഹുല്‍ മാധവ്, രേഖ, റിയാസ് ഖാന്‍, അമീര്‍ നിയാസ്, സാക്ഷി അഗര്‍വാള്‍, കിച്ചു ടെല്ലസ്, ബാല മേഘനാഥന്‍, ഗോകുലന്‍, ബിജുക്കുട്ടന്‍, നീരജ, എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തുന്നു.

വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെയാണ് ചിത്രത്തിന്റെ കഥ. എ.കെ സന്തോഷാണ് തിരക്കഥാകൃത്ത്. ബി.ഹരി നാരായണന്‍, എസ്. രമേശന്‍ നായര്‍, ബിബി എല്‍ദോസ്, ഡോ. മധു വാസുദേവന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍ എന്നിവരും ഫോര്‍ മ്യൂസിക്കും ചേര്‍ന്നാണ്.

പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, ഛായാഗ്രഹണം- പി. സുകുമാര്‍, എഡിറ്റിങ്- ലിജോ പോള്‍, കലാസംവിധാനം- ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, കോസ്റ്റ്യും ഡിസൈന്‍- സോബിന്‍ ജോസഫ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷന്‍ ഹെഡ്- റിനി അനില്‍കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്.

SCROLL FOR NEXT