'വീരമണികണ്ഠൻ' സിനിമ 
MOVIES

കെ. ജയകുമാറിന്റെ തിരക്കഥയിൽ 'വീരമണികണ്ഠൻ'; ഒരുങ്ങുന്നത് 3ഡി ചിത്രം

വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ 'വീരമണികണ്ഠനി'ൽ അണിനിരക്കുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന 'വീരമണികണ്ഠൻ' എന്ന 3ഡി ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമം നടന്നു. ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ഗാന രചയിതാവുമായ കെ. ജയകുമാർ ഐഎഎസ് ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ശബരിമല അയ്യപ്പന്റെ കഥയാണ് 'വീരമണികണ്ഠൻ' പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, നിർമാണ നിർവഹണം - അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്താണ് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നത്. ശബരിമല, പമ്പ, നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

SCROLL FOR NEXT