ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം. ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു താനും. ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ അതീവ ജാഗ്രതയിലാണ് ഇവിടെ. ആ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കൻ.
നീതി പാലകർ ഒരു വശത്ത്. തൊഴിലില കിടമത്സരത്തിൻ്റെ വലിയ എതിരാളികൾ മറുവശത്ത്. ഇവർക്കെല്ലാമിടയിലൂടെ സംഘർഷഭരിതമായി നീങ്ങുന്ന മോഹൻ്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട് ചൈതന്യം. ചെറുപ്പം മുതൽ മോഹൻ്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തൻ്റേടിയോട് അറിയാതെ മോഹം കടന്നുവന്നു. അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവൻ്റെ ജീവിതത്തിൽ ചൈതന്യത്തിൻ്റെ സാന്നിദ്ധ്യം ഏറെ അനുഗ്രഹമാകുന്നു.
പ്രിഥ്വിരാജ് സുകുമാരനും, പ്രിയംവദ കൃഷ്ണനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണൻ, പിരിമുറുക്കത്തോടെ നീങ്ങുന്ന ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ ഒരു പ്രണയ ട്രാക്ക് രസകരവും കൗതുകവുമാകുമെന്നതിൽ സംശയമില്ല.
സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റില്ലും, ട്രെയിലറുമെല്ലാം ഇതിനോടകം പുറത്തുവന്നിരുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'.
എവിഎ പ്രൊഡക്ഷൻസിനായി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 'കാന്താര 1 & 2' ൻ്റെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു,
ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.