ജോമോൻ ജ്യോതിർ ആദ്യമായി നായകനാകുന്ന ‘പ്രേംപാറ്റ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ലിജീഷ് കുമാർ തിരക്കഥയെഴുതി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം എൻഎസ്എസ് ക്യാംപിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ പുതുതലമുറയുടെ കഥയാണ് പറയുന്നത്. സോഷ്യല്‍ മീഡിയ കാലത്തെ യുവാക്കളുടെ ബന്ധങ്ങളും ക്യാംപസ് അനുഭവങ്ങളും പ്രമേയമാക്കുന്ന സിനിമയാകും 'പ്രേംപാറ്റ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന. നവംബർ 27ന് ചിത്രം തിയറ്ററുകളിലെത്തും.
സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധേയരായ ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന് വിജയന് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
'ആയിഷ', 'ED' എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.
സ്റ്റണ്ട് - കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഒമർ നവാസി, മേക്കപ്പ് - സുധി സുരേന്ദ്രൻ, നൃത്തസംവിധാനം - പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ - ശ്രീജു എസ്, സൗണ്ട് ഡിസൈനർ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, വി.എഫ്.എക്സ് - എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഓ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി - മാഡിസം ഡിജിറ്റൽ, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.