MOVIES

ആടുജീവിതത്തിലെ 'പെരിയോനെ' ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് പട്ടികയില്‍

ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനം ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരങ്ങള്‍ക്കായുള്ള (HMMA) നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചു. മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ' മത്സരിക്കുന്നത്. ബുധനാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.

ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്‌സ്, ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്‌സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങള്‍. ഇതില്‍ എമിലിയ പേരെസിലെ രണ്ട് ഗാനങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക. സെലീന ഗോമസ്, ഡൈ്വയ്ന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും. ജിതിന്‍ രാജ് ആലപിച്ച പെരിയോനേ എന്ന ഗാനം എ.ആര്‍.റഹ്‌മാനും റഫീഖ് അഹമ്മദും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.


SCROLL FOR NEXT