MOVIES

മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

മെയ് 1നാണ് ചിത്രം തിയേറ്ററിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 5ന് സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചയിതാവ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ശ്രീജിത് സാരംഗ് എഡിറ്റിംഗ് നിര്‍വഹിച്ചപ്പോള്‍ സംഗീതം പകര്‍ന്നത് ജേക്‌സ് ബിജോയിയായിരുന്നു. മെയ് 1നാണ് ചിത്രം തിയേറ്ററിലെത്തിയത്.

SCROLL FOR NEXT